 
പേരാമ്പ്ര: മേപ്പയ്യൂർ പഞ്ചായത്തിൽ ചങ്ങരം വെള്ളിയിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച വെങ്കല്ലിൽ - കളരിപ്പറമ്പ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂസഫ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു.
വാർഡ് വികസന സമിതി കൺവീനർ എം. വിജയൻ, കെ.സി കുഞ്ഞിരാമൻ, കെ.സി. രാജൻ, സരോജിനി കേളോത്ത് എന്നിവർ പ്രസംഗിച്ചു. റോഡ് കമ്മിറ്റി കൺവീനർ പി. ചെക്കിണി സ്വാഗതവും, അയൽസഭ കൺവീനർ കെ.സി. അശോകൻ നന്ദിയും പറഞ്ഞു.