കുറ്റ്യാടി: കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഹോർട്ടികോർപ്പ് പ്രവർത്തനം വടകര താലൂക്കിൽ വിപുലപ്പെടുത്തണമെന്ന് ഹോർട്ടികോർപ്പ് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു. സി) സബ് ഡിപ്പോ യൂണിറ്റ് രൂപീകരണ കൺവൻഷൻ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു. എ. ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ, പി.കെ ചന്ദ്രൻ, എം.പി ബിജീഷ്, അഭിജിത് കോറോത്ത്, ടി. സുരേഷ്, വി.വി മോഹനൻ, കെ.കെ അനൂപ്, എൻ.എം കാർത്തിക് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി സുരേഷ് ബാബു (പ്രസിഡന്റ്) അഭിജിത് കോറോത്ത് (വൈസ് പ്രസിഡന്റ്) എം.പി ബിജീഷ് (സെക്രട്ടറി) ടി. സുരേഷ് (ജോയിന്റ് സെക്രട്ടറി), പി.കെ ചന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.