photo-
ചെറുവണ്ണൂർ പഞ്ചായത്ത് അയോൽപടി സാംസ്കാരിക നിലയവും അംഗൻവാടി ചുറ്റുമതിലും പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് അയോൽപടി സാംസ്കാരിക നിലയവും അംഗൻവാടി ചുറ്റുമതിലും പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ബി.ബി ബിനീഷ്, വി.കെ മോളി, പഞ്ചായത്ത് അംഗം ലതിക കട്ടയാട്ട് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ പി.സി നിഷ സ്വാഗതവും അംഗൻവാടി വർക്കർ കെ.പി മാലതി നന്ദിയും പറഞ്ഞു.