 
കോഴിക്കോട് : ജില്ലയിൽ ഇന്നലെ 597 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 581 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 947 പേർ കൂടി രോഗമുക്തരായി.
ഇന്നലെ രോഗബാധിതരായവരിൽ 11 ആരോഗ്യപ്രവർത്തകർ ഉൾപ്പെടും. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ എട്ട് പേർക്കും പോസിറ്റീവായി. ആറ് പേരുടെ ഉറവിടം വ്യക്തമല്ല.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9,563 ആയി കുറഞ്ഞു. 6082 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
 ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ 1, ഒളവണ്ണ 1, പെരുമണ്ണ 1, പെരുവയൽ 1, മരുതോങ്കര 1, കാവിലുംപാറ 1.
 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 287 (കോട്ടൂളി, പന്നിയങ്കര, കടുപ്പിനി, പാവങ്ങാട്, കുറ്റിച്ചിറ, കിണാശ്ശേരി, നല്ലളം, കുണ്ടുങ്ങൽ, അരക്കിണർ, നടുവട്ടം, ചേവായൂർ, കണ്ണാടിക്കൽ, ബാങ്ക് റോഡ്, നടക്കാവ്, ബേപ്പൂർ, വെസ്റ്റ്ഹിൽ, എരഞ്ഞിക്കൽ, കോന്നാട് ബീച്ച്, എലത്തൂർ, എടക്കാട്, വേങ്ങേരി, മാത്തോട്ടം, കല്ലായി, വെളളയിൽ, കോവൂർ, കോട്ടപറമ്പ്, പൊറ്റമ്മൽ, വളയനാട്, പുതിയകടവ്, നാലാം ഗേറ്റ്, ഇടിയങ്ങര, പുതിയപാലം, ഇരിങ്ങാടൻപ്പളളി, നെല്ലിക്കോട്, മലാപ്പറമ്പ്, ഗോവിന്ദപുരം, ചക്കോരത്തുകുളം, മാങ്കാവ്, തോട്ടുമ്മാരം, മണൽത്താഴം, സിവിൽ സ്റ്റേഷൻ, പറയഞ്ചേരി, കുളങ്ങരപീടിക, മീഞ്ചന്ത, പുതിയാപ്പ, പുതിയറ, ഈസ്റ്റ്ഹിൽ, പാവമണി റോഡ്, കരുവിശ്ശേരി, മാളിക്കടവ്, കുതിരവട്ടം, പൊക്കുന്ന്, ബേപ്പൂർ പോർട്ട്, പുഞ്ചപ്പാടം,മാത്തോട്ടം, ചാലപ്പുറം, മൂന്നാലിങ്ങൽ), ഓമശ്ശേരി 23, ഒളവണ്ണ 22, കക്കോടി 22, പയ്യോളി 20, കൊയിലാണ്ടി 18, പെരുവയൽ 13, നാദാപുരം 13, ഫറോക്ക് 13, പെരുമണ്ണ 11, ചേളന്നൂർ 10, വടകര 9, കോടഞ്ചേരി 8, മൂടാടി 8, കുരുവട്ടൂർ 7, കാവിലുംപാറ 6, കൊടുവളളി 5, പുതുപ്പാടി 5.