കു​റ്റ്യാടി: മരുതോങ്കര പഞ്ചായത്ത് ബി.ജെ.പി സമിതിയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികളുടെ ശിൽപ്പശാല നടത്തി. ബി.ജെ.പി.സംസ്ഥാന സമിതി അംഗം അഡ്വ: ശ്രീപദ്മനാഭൻ ഉദ്ഘാടനം ചെയ്തു. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ചിത്ത്, ബി.ജെ.പി മരുതോങ്കര പഞ്ചായത്ത് സമിതി പ്രസിഡന്റ് സുധീഷ്മരുതേരീമ്മൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മി​റ്റി അംഗം പി.പി. ഇന്ദിര, യുവമോർച്ച ജില്ലാ ട്രഷർ വിപിൻ ചന്ദ്രൻ, മഹിളാ മോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രജിതാ രാഹുൽ, ബി.ജെ.പി. പഞ്ചായത്ത് സെക്രട്ടറി വി.പി. രാജൻ, വൈസ് പ്രസിഡന്റുമാരായ പി.സി. നിഷാദ്, അനീഷ് കാപ്പുമ്മൽ, യുവമോർച്ച പഞ്ചായത്ത് പ്രസി‌‌ഡന്റ് ഷൈൻ, ജനറൽ സെക്രട്ടറി അഖിൽ, ബി.ജെ.പി. പഞ്ചായത്ത് സമിതി അംഗങ്ങളായ രാമചന്ദ്രൻ, കള്ളാട് പ്രകാശൻ മരുതോങ്കര, കൺവീനർമാരായ ജയചന്ദ്രൻ മരുതോങ്കര പ്രദീഷ് വണ്ണാത്തിച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.