കുറ്റ്യാടി: കേരള മുൻ കൃഷി വകുപ്പ് മന്ത്രിയും പാർലമെന്റേറിയനുമായ വി.വി.രാഘവന്റെ അനുസ്മരണ ദിനം ആചരിച്ചു. അഖിലേന്ത്യാ കിസാൻ സഭ കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി സംഘടിച്ച ചടങ്ങ് കിസാൻ സഭ നാദാപുരം മണ്ഡലം സെക്രട്ടറി രാജു തോട്ടും ചിറ ഉദ്ഘാടനം ചെയ്തു. സി.പി.രഘു അദ്ധ്യക്ഷത വഹിച്ചു. കെ.ടി.നാണു അജിത് കുമാർ നാണു എം.എൽ എന്നിവർ പ്രസംഗിച്ചു.