
മീനങ്ങാടി: വെൽഫെയർ പാർട്ടിയുമായി ബന്ധം സ്ഥാപിക്കുന്ന പ്രശ്നമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.യു.ഡി.എഫ് യോഗം ചേർന്നപ്പോൾ ഘടകകക്ഷികളുമായി സീറ്റ് ചർച്ച നടത്തുന്ന കാര്യമല്ലാതെ മറ്റൊരു വിഷയവും പരിഗണിച്ചിട്ടില്ല. തീവ്ര ഹിന്ദു, മുസ്ലീം സംഘടനകളുമായി എല്ലാ കാലത്തും ബന്ധമുണ്ടാക്കിയത് സി.പി.എമ്മാണെന്നും മുല്ലപ്പള്ളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇന്നത്തെ അവസ്ഥയിലെത്താൻ കാരണം മുഖ്യമന്ത്രിയാണ്. അന്തർദ്ദേശീയ മാദ്ധ്യമപ്രവർത്തകരെ ബന്ധപ്പെട്ട് ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കാനായിരുന്നു തുടക്കത്തിൽ തിടുക്കം കാണിച്ചത്.