h
ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രകാശ് അനുമോദന പത്രം പഞ്ചായത്ത് പ്രസിഡന്റ് കെ.പി അസ്സൻ കുട്ടിക്ക് നൽകുന്നു.

കോഴിക്കോട്: പച്ചത്തുരുത്ത് പദ്ധതി ആരംഭിക്കുകയും മാതൃകപരമായി പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്ത കുത്താളി പഞ്ചായത്തിന് ഹരിതകേരളം മിഷന്റെ അനുമോദനം പത്രം ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് പഞ്ചായത്ത് പ്രസിഡന്റ്

കെ.പി അസ്സൻകുട്ടിയ്ക്ക് നൽകി.

പഞ്ചായത്തിൽ പി.എച്ച്.സി വളപ്പിലാണ് പച്ചത്തുരുത്ത്. ചടങ്ങിൽ കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.സി കവിത, പെർഫോമൻസ് ഓഡിറ്റ് സീനിയർ സൂപ്രണ്ട് പി.ചന്ദ്രൻ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ എം.അനഘ, തൊഴിലുറപ്പ് പദ്ധതി ഓവർസീയർ വി.എം ശ്രുതി, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്സൺ വി.പി ഷൈനി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫവാസ് ടി.കെ ഷമീം സ്വാഗതം പറഞ്ഞു.