tippukotta
പടം : ഫറോക്ക് ടിപ്പുക്കോട്ടയിൽ ചരിത്ര പര്യവേക്ഷണത്തിൻ്റെ ഭാഗമായി ഖനനം നടത്തുന്നു.

ഫറോക്ക്: ഫറോക്ക് ടിപ്പുസുൽത്താൻ കോട്ടയിൽ ചരിത്ര പര്യവേക്ഷണത്തിന്റെ ഭാഗമായി ഖനനം തുടങ്ങി. കിണറിനും കോട്ടയിലെ പഴയ ബംഗ്ലാവിനും ഇടയ്ക്കുള്ള സ്ഥലത്ത് അഞ്ചരയടി ചതുരത്തിലും രണ്ടടി ആഴത്തിലുമാണ് ഖനനം നടത്തിയത്. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് ഖനനം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായ കെ കൃഷ്ണ രാജ്, എം.കനകൻ എന്നിവർ പറഞ്ഞു. ഭീമൻ കിണറിന്റെ ഉൾഭാഗം വൃത്തിയാക്കുന്ന പ്രവൃത്തിയും ഭൂഗർഭ അറയുടെ ചുറ്റുമുള്ള മണ്ണും മാലിന്യങ്ങളും നീക്കിയുള്ള പരിശോധനയും ഇന്നലെയും തുടർന്നു.