കുറ്റ്യാടി: വേളം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള തീക്കുനിയിലുള്ള കരനെൽ കൃഷി കൊയ്ത്തുൽസവം സുഭിക്ഷ കേരളം ജില്ലാ ചെയർമാൻ കെ.പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.കെ നാണു, സെക്രട്ടറി എ. കവിത, ഡയരക്ടർമാരായ ഏ.കെ ചിന്നൻ, എം.പി സുലത, ടി.വി വിമനോജൻ, വി.പി വിജേഷ്, കെ.കെ രജീഷ്, ഷിനോജ് എന്നിവർ പങ്കെടുത്തു.