കോഴിക്കോട്: ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ല ബേപ്പൂർ മണ്ഡലം ഫറോക്ക് മുൻസിപ്പൽ അഞ്ചാം വാർഡിൽ ശിൽപ്പശാല നടത്തി. ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.എം രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ കുമാർ പുത്തൂർ മഠം തിരഞ്ഞടുപ്പ് വിഷയം അവതരിപ്പിച്ചു. വിജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുർജിത്ത് മേലായി സ്വാഗതവും, ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ഫറോക്ക് മുൻസിപ്പാലിറ്റിയിൽ ഏഴ് വാർഡുകളിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് അയ്യപ്പൻ, സുന്ദരൻ ആലമ്പറ്റ, ശിവദാസൻ മേലായി, ബാബു ടി.കെ, ഗോപി മലയിൽ, ഷൈജു സി.പി, ഷൺമുഖൻ എന്നിവർ പ്രസംഗിച്ചു.