to

കോഴിക്കോട്: മുൻ ഐ.എ.എസ് ഓഫീസർ ടി.ഒ. സൂരജിന്റെ മകൾ ഡോ. റിസാനയ്ക്കെതിരെ ഭൂമി തട്ടിപ്പിന് മാറാട് പൊലീസ് കേസെടുത്തു.

ബേപ്പൂർ വെസ്റ്റ് മാഹിയിൽ റിസാനയുടെ പേരിലുള്ള വസ്തുവിൽ നിന്ന് 60 സെന്റ് നൽകാമെന്ന് പറഞ്ഞ് 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് മാത്രം വിട്ടുകൊടുത്ത് കബളിപ്പിച്ചുവെന്നാണ് കേസ്.

വെസ്റ്റ് മാഹി പുഞ്ചപ്പാടം സരോജിനി നിവാസിൽ കെ.സുരേന്ദ്രന്റെ പരാതിയിൽ ബ്രോക്കർമാരായ ടി.കെ. നൗഷാദ്, ശിവപ്രസാദ് എന്നിവരെ കൂട്ടുപ്രതികളാക്കിയിട്ടുമുണ്ട്.

ടി.ഒ. സൂ‌രജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഡോ.റിസാന ഇവിടെ 2.15 ഏക്കർ ഭൂമി വാങ്ങിയത്. ഇത് സൂരജിന്റെ പണമുപയോഗിച്ചാണെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു.

സുരേന്ദ്രന്റെ സ്ഥലത്തോടു ചേർന്നുള്ള 60 സെന്റ് വില്പനയ്ക്കുണ്ടെന്നു പറഞ്ഞ് എത്തിയത് ബ്രോക്കർമാരായ ടി.കെ. നൗഷാദും ശിവപ്രസാദുമാണ്. തൊട്ടടുത്തുള്ള ഭൂമിയല്ലേയെന്ന് കരുതി സമ്മതിക്കുകയായിരുന്നു. മുഴുവൻ സ്ഥലവും പിന്നീട് പലർക്കായി വില്പന നടത്തുകയായിരുന്നു.