കുറ്റ്യാടി: ഹരിത കേരളമിഷന്റെ പച്ചതുരുത്ത് പദ്ധതി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയതിനുള്ള അഭിനന്ദനപത്രം കുന്നുമ്മൽ പഞ്ചായത്തിന് ലഭിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി. പ്രകാശ് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി രാജന് അഭിനന്ദന പത്രം കൈമാറി. വൈസ് പ്രസിഡന്റ് രാധിക ചിറയിൽ വി. വിജിലേഷ്, സി.പി സജിത, റീനാ സുരേഷ്, രാജീവൻ, സി.പി ശശി, എം. കെ സന്തോഷ് എന്നിവർ പങ്കെടുത്തു.