പേരാമ്പ്ര : ചെങ്ങോടുമല സംരക്ഷണ സമരത്തോട് ആഭിമുഖ്യമുള്ളവരെ സ്ഥാനാർത്ഥികളായി നിറുത്തണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി കക്ഷികൾക്ക് സമര സമിതി കത്ത് നൽകി. കഴിഞ്ഞ മൂന്ന് വർഷമായി ചെങ്ങോടുമല ഖനനത്തിനെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ സമരമാണ് നടത്തുന്നത്. സമരത്തിന് എല്ലാ പാർട്ടികളുടേയും പിൻതുണയും ലഭിച്ചിരുന്നു.