കോഴിക്കോട്: പറമ്പിൽ ജി എച്ച്.എസ്.എസ് കെട്ടിട ഉദ്ഘാടനം ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ കെട്ടിടത്തിന് മൂന്നാം നില പണിതീർത്തത്.
കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ആഗ്നസ് ലൗലി ഡിക്രൂസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതി തടത്തിൽ, വാർഡ് മെമ്പർ സരിത കുന്നത്ത്, ഹെഡ്മിസ്ട്രസ്സ് ദീപ, പി ടി എ പ്രസിഡന്റ് മനോജ് കുമാർ, അദ്ധ്യാപകൻ വി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.