
പുൽപ്പള്ളി: ചീയമ്പത്ത് ദിവസങ്ങൾക്കു മുമ്പ് വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവ ഇനി തിരുവനന്തപുരം മൃഗശാലയിൽ. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശം വന്നതോടെ ഇന്നലെ വൈകിട്ടാണ് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്ന് കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനമായത്.
ഏറെ ഉപദ്രവകാരിയായ കടുവയെ വയനാടൻ കാട്ടിൽ തുറന്നുവിടാനുള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.