മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ അഞ്ചു പ്രവൃത്തികൾക്ക് 17 കോടി രൂപ ഫണ്ട് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് പ്രത്യേകാനുമതി നൽകിയതായി ജോർജ് എം തോമസ് എം.എൽ.എ അറിയിച്ചു. ധനകാര്യ വകുപ്പു മന്ത്രിയ്ക്ക് എം.എൽ.എ നേരിട്ടു നൽകിയ അപേക്ഷയിലാണ് നടപടി.
ചെമ്പുകടവ് പാലം - 5.5 കോടി, 2.കൂടരഞ്ഞി-പൂവാറൻതോട് റോഡ് - 2.5 കോടി, താഴെ തിരുവമ്പാടി - കുമാരനെല്ലൂർ - മണ്ടാംകടവ് റോഡ് രണ്ടാം ഘട്ടം - 2.5 കോടി, കുറ്റിപ്പാല-കച്ചേരി-ചേന്ദമംഗല്ലൂർ റോഡ് - 2.5 കോടി, വല്ലത്തായ് കടവ് പാലം 4 കോടി എന്നിങ്ങനെയാണ് അനുമതിയായത്. ഈ പ്രവൃത്തികളുടെ വിശദ എസ്റ്റിമേറ്റ് പൊതുമരാമത്ത് റോഡ്സ്, ബ്രിഡ്‌ജസ് വിഭാഗങ്ങൾ,എൽ.എസ്.ജി.ഡി എൻജിനീയറിംഗ് വിംഗ് എന്നിവ തയ്യാറാക്കും. ഭരണാനുമതി ലഭ്യമാവുന്ന മുറയ്ക്ക് ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.