നാദാപുരം: നാദാപുരത്ത് 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗ്റാമപഞ്ചായത്തിൽ നിയന്ത്റണം കർശനമാക്കാൻ ആർ.ആർ.ടി യോഗത്തിൽ തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകീട്ട് 5 മണി വരെയാക്കി. ഹോട്ടലുകൾ വൈകീട്ട് 7 മണി വരെ പാർസൽ നൽകും. മത്സ്യവിൽപ്പന കേന്ദ്റങ്ങൾ തുറക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന കല്ലാച്ചിയിലെ മത്സ്യ ബൂത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനിച്ചു. നാളെ മുതൽ കടകളിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധന കർശനമാക്കും. പഞ്ചായത്ത് പ്റദേശത്ത് വാഹനങ്ങളിലും വഴിയോരങ്ങളിലും മത്സ്യ വില്പന നിരോധിച്ചു. എയർ കണ്ടീഷനുകൾ പ്റവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും.ഗ്റാമപഞ്ചായത്ത് പ്റസിഡന്റ് സഫീറ മൂന്നാംകുനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്റസിഡന്റ് സി.വി. കുഞ്ഞികൃഷ്ണൻ, ബംഗ്ളത്ത് മുഹമ്മദ്, ബീന അണിയാരീമ്മൽ, കൊവിഡ് സെക്ടറൽ മജിസ്ട്റേറ്റ് അനുപമ, സെക്റട്ടറി എം.പി. രജുലാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സതീഷ് ബാബു എന്നിവർ പങ്കെടുത്തു .