ബാലുശ്ശേരി: കോക്കല്ലൂർ ടാഗോർ വായനശാലയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വയലാർ അനുസ്മരണം കവി രഘുനാഥ് കൊളത്തൂർ ഉദ്ഘാടനം ചെയ്തു. പരീത് കോക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ബാലു പുതുപ്പാടി, പ്രമോദ്, പി.ശിവൻ, കെ.ക രാജീവൻ എന്നിവർ സംസാരിച്ചു. കാവ്യാലാപനവും അരങ്ങേറി.