കുറ്റിയാടി: കക്കാടംപൊയിലിൽ കുരിശിനെ അവഹേളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മരുതോങ്കര ഇടവകാംഗങ്ങൾ പ്രതിഷേധിച്ചു.
ഫാദർ ജോർജ് കളത്തൂരിന്റെ നേതൃത്വത്തിൽ പള്ളിയിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴി കുരിശടിയിൽ സമാപിച്ചു. ഡീക്കൻ മെൽബിൻ കുടിയിരിക്കൽ നേതൃത്വം നൽകി. മതസൗഹാർദ്ദം തകർക്കുന്ന രീതിയിലുള്ള സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.