new
എസ്.എൻ.ട്രസ്റ്റ് എക്‌സ്‌ക്യൂട്ടീവിലേക്ക് ഏഴാം തവണയും തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ കൺവീനർ പി.എം.രവീന്ദ്രനെ കുറ്റ്യാടി ശാഖയുടെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ

കുറ്റ്യാടി: തുടർച്ചയായി ഏഴാം തവണയും എസ്.എൻ.ട്രസ്റ്റ് എക്‌സ്‌ക്യൂട്ടീവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ കൺവീനർ പി.എം.രവീന്ദ്രനെ കുറ്റ്യാടി ശാഖയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ശാഖ പ്രസിഡന്റ് ഒന്തത്ത് കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.ഹരിമോഹൻ, പി.കെ.റഷീദ്, ജയേഷ് വടകര, സി.എച്ച്. ബാബു, പൂളത്തറ കൃഷ്ണൻ, സുകേഷ് കല്ലാച്ചി, ദിനേശൻ മേപ്പയിൽ, പി.ടി.രാജൻ, സജിത്ത് പൂളത്തറ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി കെ.പി.ദാസൻ സ്വാഗതം പറഞ്ഞു.