ne
കൂത്താളി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം കെ.പി. അസ്സൻ കുട്ടി നിർവ്വഹിക്കുന്നു

പേരാമ്പ്ര : കൂത്താളി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സൻ കുട്ടി നിർവ്വഹിച്ചു.

മന്ത്രി ടി.പി. രാമകൃഷ്ണന്റെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ഇ.വി. മധു, ഇ.ടി. സത്യൻ, ഷിജു പുല്ല്യാട്ട്, പി.ആർ. സാവിത്രി, ഇ.പി. സരേന്ദ്രൻ, വി.എം. അനുപ് കുമാർ പഞ്ചായത്ത് സെക്രട്ടറി ഫവാസ് സെമീം, അസിസ്റ്റന്റ് എൻജിനിയർ പി.വി. ശിശിർ, വി.കെ. മനോജ്, സിഡിഎസ് ചെയർപേഴ്‌സൺ ടി.പി. സരള എന്നിവർ പങ്കെടുത്തു.