കുറ്റിയാടി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം തെളിഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നില്പ് സമരം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്തു. എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കാസിം ഹാജി, യു.കെ.അർജുനൻ,വേളം, സനീഷ് പി.കെ.അനീഷ് കെ.ഷാജികപ്പള്ളി എന്നിവർ സംസാരിച്ചു.