ബാലുശ്ശേരി: അംബേദ്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന പനങ്ങാട് പഞ്ചായത്തിലെ നെരാടിമല എസ്.സി. കോളനി പ്രവൃത്തി മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.

50 ലക്ഷം രൂപ ചെലവഴിച്ചാണ് വീടുകളുടെ നവീകരണം, ശുദ്ധജലവിതരണം, വാട്ടർ ടാങ്ക് നവീകരണം, നടപ്പാത, നെരാടിമല- കെട്ടിൽ റോഡ്, പൊതുകിണർ നവീകരണം എന്നിവ കോളനിയിൽ നടപ്പാക്കുക. പദ്ധതിയുടെ പ്രാദേശിക ചടങ്ങ് പുരുഷൻ കടലുണ്ടി എം. എൽ. എ ഉദ്ഘാടനം ചെയ്തു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ നിർമിതി കേന്ദ്രം അസിസ്റ്റന്റ് പ്രോജക്ട് മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉസ്മാൻ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി ബാബു, പഞ്ചായത്ത് അംഗങ്ങളായ സബീഷ് സി.പി, ബിന്ദു കൊന്നോളി, ബാലുശ്ശേരി പട്ടികജാതി വികസന ഓഫീസർ പി.ബി ബിജി, നിയോജകമണ്ഡലം വികസന സമിതി കൺവീനർ വി.എം കുട്ടികൃഷ്ണൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.