news
കൂനം വെള്ളിക്കാവ് പുത്തൂപ്പട്ട മുക്ക് റോഡിന്റെ പ്രവൃത്തി ഉൽഘാടനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ റീന നിർവ്വഹിക്കുന്നു

പേരാമ്പ്ര: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ പെടുത്തി നവീകരിക്കുന്ന കൂനം വെള്ളിക്കാവ് പുത്തൂപ്പട്ടമുക്ക് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് വികസന സമിതി കൺവീനർ കെ.കെ.കുഞ്ഞിരാമൻ, കെ.വി.നാരായണൻ, ആറാം വാർഡ് വികസന സമിതി കൺവീനർ എം.വിജയൻ, എം.എം ഗോപാലൻ എന്നിവർ ആശംസയർപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂസഫ് കോറോത്ത് സ്വാഗതവും റോഡ് കമ്മറ്റി കൺവീനർ അഡ്വ: പി.കെ.സത്യൻ നന്ദിയും പറഞ്ഞു.
32.41 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്‌ നിർമ്മാണം.