കോഴിക്കോട്: കെ.പി ഉമ്മറിന്റെ 19-ാം ചരമ വാർഷികത്തോടനുബന്ധിച്ചു അനുസ്മരണ സമിതി ഒരുക്കിയ ചടങ്ങ് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി.ബാലൻ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി അഡ്വ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭാസി മലാപ്പറമ്പിനെ സിനിമ നിർമ്മാതാവ് വി.പി.മാധവൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, പി.ബാലൻ, സി.രമേശ്, ഇ.അനേഷ് കുമാർ, എം.അരവിന്ദൻ എന്നിവർ സംസാരിച്ചു.