വടകര: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വഞ്ചനാദിനമായി യു ഡി എഫ് ആചരിക്കുന്നതിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ 18 വാർഡുകളിലും ഉപവാസം സംഘടിപ്പിക്കും. അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസസമരം കാലത്ത് പത്തിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ ടി ജലീലും രാജി വെക്കണമെന്ന ആവശ്യമുന്നയിച്ചാണ് സമരം.
യോഗത്തിൽ ചെയർമാൻ കെ.അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി ബാബുരാജ്, ഇ.ടി അയ്യൂബ്, വി കെ അനിൽകുമാർ, പ്രദീപ് ചോമ്പാല, കാസിം നെല്ലാളി, എം ഇസ്മായിൽ , ഹാരിസ് മുക്കാളി, കെ.പി രവീന്ദ്രൻ ,കെ കെ ഷെറിൻകുമാർ, എം.വി സെനീദ് എന്നിവർ സംസാരിച്ചു