ബാലുശ്ശേരി: ബസ്സിൽ യാത്ര ചെയ്യവേ സ്ത്രീയ്ക്കു നേരെ അതിക്രമത്തിനു മുതിർന്നുവെന്ന കേസ്സിൽ അറസ്റ്റിലായ തിക്കോടി നന്തി സ്വദേശി കെ.പി.റഫീഖിനെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസംകൊയിലാണ്ടി - ബാലുശ്ശേരി റൂട്ടിൽ ബസ്സിൽ യാത്ര ചെയ്യവേ കോക്കല്ലൂരിൽ വച്ചാണ് യാത്രക്കാരിയ്ക്കു നേരെ അതിക്രമം ഉണ്ടായത്. ബസ് ജീവനക്കാർ യുവാവിനെ കൈയോടെ ബാലുശ്ശേരി പൊലീസിൽ എല്പിക്കുകയായിരുന്നു.