waste
റോഡരികിൽ തള്ളിയ മാലിന്യം

പേരാമ്പ്ര. പന്തിരിക്കര കടിയങ്ങാട് റോഡിൽ പള്ളികുന്ന് പ്രകാശ് അയേൺ വർക്സിനു മുന്നിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപന ഉടമ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകി. പ്ലാസ്റ്റിക് ഖരമാലിന്യ മുൾപ്പെടെ ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുകയാണ്. പലപ്പോഴും അറവ് മാലിന്യവും ശുചി മുറി മാലിന്യ മുൾപ്പെടെ നിക്ഷേപിക്കുന്നതിനാൽ ദുർഗന്ധം കാരണം സ്ഥാപനത്തിലിരുന്ന് ജോലി ചെയ്യുവാനോ, പൊതുജനങ്ങൾക്ക് ഇത് വഴി നടന്നു പോകാനോ കഴിയാത്ത അവസ്ഥയാണ്.