news
എം.എം. ഗോപാലൻ

കൊയിലാണ്ടി: ആദ്യകാല സി.പി.എം നേതാവും അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കാവുംവട്ടം മമ്മിളി മീത്തൽ എം.എം. ഗോപാലൻ (90) നിര്യാതനായി.

കണ്ണൂർ പായം മേഖലയിൽ പത്തു വർഷം ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കാവുംവട്ടം ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയിലും പ്രവർത്തിച്ചു. രണ്ട് തവണ ഗ്രാമ പഞ്ചായത്ത അംഗമായിരുന്നു.

ഭാര്യ: കെ. വി. ജാനു. മക്കൾ: എം.ജി. പ്രഭാകരൻ (കെൽട്രോൺ, തിരുവന്തപുരം), എം.എം. രവീന്ദ്രൻ, എം.എം. ചന്ദ്രൻ (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസർ), എം.എം. ശ്യാമള (സെലക്ഷൻ ഗ്രേഡ് ഓഫീസർ, കോഴിക്കോട്), പരേതയായ എം.എം. പ്രേമലത.

മരുമക്കൾ: സരേന്ദ്രൻ (റിട്ട. ആർ.ഐ, കൊയിലാണ്ടി നഗരസഭ), പി.എം. ലക്ഷ്മി (അംഗനവാടി ഹെല്പർ, കാവുംവട്ടം), സംഗീത (അദ്ധ്യാപിക, ഗവ: വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി സ്‌കൂൾ, കൊയിലാണ്ടി), പരേതയായ സുജാത (തിരുവന്തപുരം).