photo
എൻ.എസ്.എസ്. വളണ്ടിയർ ജോസ് ലിൻ നട്ടുപിടിപ്പിക്കാനുള്ള തെങ്ങിൻ തൈ തയ്യാറാക്കുന്നു

ബാലുശ്ശേരി: കേരളപ്പിറവി ദിനത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് .വളണ്ടിയർമാർ ലാംഗലി പദ്ധതിയുമായി രംഗത്ത്. തെങ്ങിന്റെ പ്രാധാന്യവും ഉപയോഗവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 139എൻ.എസ്.എസ് യൂണിറ്റുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വന്തം വീടുകളിലും പൊതു സ്ഥലങ്ങളിലുമായി 5000 തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കും . ഇതിനു വേണ്ട തൈകൾ പ്രോഗ്രാം ഓഫീസർമാർ കൃഷി വകുപ്പിൽ നിന്നും പ്രദേശിക കർഷകരിൽ നിന്നും ശേഖരിച്ച് നൽകും. തൈകൾ നട്ടുപിടിപ്പിക്കുന്നതോടൊപ്പം അതിന്റെ വളർച്ചയും , സംരക്ഷണവും വളണ്ടിയർമാർ ഏറ്റെടുക്കുകയും യൂണിറ്റിലെ പ്രോഗ്രാം ഓഫീസർമാരെ അറിയുക്കുകയും ചെയ്യും . മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് ജില്ല തലത്തിൽ സമ്മാനങ്ങൾ നൽകും. പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം കേരളപ്പിവി ദിനത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും . ജില്ലയിലെ 13900 എൻ.എസ്.എസ് വളണ്ടിയർമാരും അവരുടെ കുടുംബാംഗങ്ങളും പദ്ധതിയുടെ ഭാഗമാവും.