po

കോഴിക്കോട്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ 15 ദിവസത്തേക്കു കൂടി നീട്ടിയതായി ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. നിരോധനാജ്ഞയുടെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവ് നിരക്ക് 14ൽ നിന്നും 10 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.

ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ലാത്തതിനാലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ നിന്ന് ഉയരാൻ സാദ്ധ്യതയുള്ളതിനാലുമാണ് നിയന്ത്രണം തുടരുന്നതെന്ന് കളക്ടർ അറിയിച്ചു.