വളയം: പൂങ്കുളത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള ബാബു കോർപ്പറേഷന്റെ ബാബൂ ചന്ദനത്തിരി സ്റ്റിക്ക് യൂണിറ്റ് മന്ത്രി ഇ.പി ജയരാജൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഇ.കെ വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ചെയർമാൻ കെ.ജെ ജേക്കബ്, എം.ഡി.എ എം. അബ്ദുൾ റഷീദ്, ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് തൊടു വയൽ മുഹമ്മൂദ് , വാർഡ് മെമ്പർ ലീല വയലിൽ എന്നിവർ പ്രസംഗിച്ചു. 25 ലക്ഷം രൂപയാണ് യൂണിറ്റിന്റെ മുടക്ക് മുതൽ. ചൈനയിൽ നിന്നും ഇറക്കുമതിചെയ്തിരുന്ന ചന്ദനത്തിരിയ്ക്ക് എക്സൈയിസ് ഡ്യൂട്ടി വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇറക്കുമതി നിലച്ചിരുന്നു. നിലവിൽ പത്ത് സ്ത്രീകളാണ് തൊഴിൽ ചെയ്യുന്നത്. ദിവസം ഒരു ടൺ സ്റ്റിക്കാണ് നിർമ്മിക്കുക. വില്പന സാധ്യതയ്ക്ക് അനുസരിച്ച് യൂണിറ്റിനെ വിപുലപ്പെടുത്തി കൂടുതൽ പേർക്ക് തൊഴിലവസരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കമെന്ന് എം.എൽ.എ. അറിയിച്ചു.