കുറ്റ്യാടി : ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) കുറ്റ്യാടി മേഖലാ കാര്യാലയം ജില്ലാ പ്രസിഡന്റ് അഡ്വ: മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ. നിത്യാനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി ദിലീപൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.കെ പ്രശാന്ത്, മോഹൻദാസ് കക്കട്ടിൽ പ്രകാശൻ വളയം,ബി.എം.എസ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശിവദാസൻ, മേഖല ഭാരവഹികളായ പി.പി ബാബു, രമേശൻ കക്കട്ടിൽ പീടിക, വി.കെ രാജീവൻ എന്നിവർ പ്രസംഗിച്ചു.