
കോഴിക്കോട് : ജില്ലയിൽ 834 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 811 പേർക്കാണ് രോഗം ബാധിച്ചത്. 6960 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9491 ആയി. 14 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 16 പേർക്കുമാണ് പോസിറ്റീവായത്. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 789 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്നെത്തിയ ഫറോക്ക് സ്വദേശിക്കാണ് പോസിറ്റീവായത്.
ഉറവിടം വ്യക്തമല്ലാത്തവർ
കോഴിക്കോട് കോർപ്പറേഷൻ- 3 (പി.ടി. ഉഷ റോഡ്, വേങ്ങേരി, കോട്ടൂളി ), മണിയൂർ -1, നടുവണ്ണൂർ -1, നരിക്കുനി -1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ -249 (പന്നിയങ്കര, ചെറുവണ്ണൂർ, കോൺവെന്റ് റോഡ്, ആഴ്ചവട്ടം, മാത്തോട്ടം, കല്ലായി, കാരപ്പറമ്പ്, നല്ലളം, തിരുത്തിയാട്, കുതിരവട്ടം, രണ്ടാം ഗേറ്റ്, മെഡിക്കൽ കോളേജ്, നെല്ലിക്കോട്, കമ്പിളിപ്പറമ്പ്, കുണ്ടുങ്ങൽ, ബിലാത്തിക്കുളം, നടുവട്ടം, അരക്കിണർ, മേരിക്കുന്ന്, വെള്ളിപറമ്പ്, നടക്കാവ്, എരഞ്ഞിക്കൽ, ബേപ്പൂർ, മീഞ്ചന്ത, പുതിയങ്ങാടി, കൊളത്തറ, കൊമ്മേരി, വെസ്റ്റ്ഹിൽ, ചേവരമ്പലം, കിണാശ്ശേരി, ചേവായൂർ, പൊറ്റമ്മൽ, കരുവിശ്ശേരി, ചക്കോരത്തുകുളം, ചാലപ്പുറം, വെളളയിൽ, കനകാലയ ബാങ്ക്, എടക്കാട്, വട്ടക്കിണർ, സിവിൽ സ്റ്റേഷൻ, കണ്ണഞ്ചേരി, മാങ്കാവ്, വൈ.എം.ആർ.സി. റോഡ്, തിരുവണ്ണൂർ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, ഇരിങ്ങാടൻപ്പളളി, പണിക്കർ റോഡ്, മായനാട്, എരഞ്ഞിപ്പാലം, ഗോവിന്ദപുരം, മലാപറമ്പ്, കോട്ടപറമ്പ്, പൊക്കുന്ന്, മൂഴിക്കൽ, പാറോപ്പടി, വേങ്ങരി, പുതിയറ,മാറാട്, പുഞ്ചപ്പാടം,തോപ്പയിൽ)
ഒളവണ്ണ -51, ഫറോക്ക് -33, ചോറോട് -31, ചേളന്നൂർ -30, കൂടരഞ്ഞി -24, ചങ്ങരോത്ത് -23, ചെറുവണ്ണൂർ- ആവള -22, കുരുവട്ടൂർ- 21, മുക്കം-20, ഉണ്ണിക്കുളം- 16, കിഴക്കോത്ത് -15, പേരാമ്പ്ര -15, കക്കോടി -14, കൊടിയത്തൂർ -13, വില്യാപ്പളളി -13, വാണിമേൽ- 12, മണിയൂർ -12, നാദാപുരം -11, പുറമേരി- 11, വടകര -11, അരിക്കുളം- 10, കൊയിലാണ്ടി -10, കൊടുവളളി- 9, കുന്ദമംഗലം- 9, നരിക്കുനി -8, ചക്കിട്ടപ്പാറ- 8, പയ്യോളി -8, കാക്കൂർ- 7,കോട്ടൂർ -6, നൊച്ചാട്- 6, തലക്കുളത്തൂർ- 6, മൂടാടി- 5,രാമനാട്ടുകര -5, താമരശ്ശേരി -5, പെരുവയൽ -5.