പേരാമ്പ്ര: കൂരാച്ചുണ്ട് മലയോര മേഖലകളിൽ കാലങ്ങളായി ഉണ്ടാവുന്ന കാട്ടുമൃഗങ്ങളുടെ ശല്യം തടയാൻ വനപാലകരും മറ്റും ജാഗ്രത കാണിക്കന്നമെന്ന് സി.പി.ഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കാർഷിക വിളകൾക്ക് മാത്രമല്ല. മനുഷ്യന്റെ ജീവന് തന്നെ ഭീഷണി ഉയർത്തുന്നതാണ് കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവ്വത്തും ചോലയിൽ രണ്ട് കാട്ടുപന്നികൾ വീട്ടിൽ കയറിയ സംഭവം. ഫോറസ്റ്റ് ഏരിയയിൽ നിന്ന് കൃഷിഭൂമിയിയിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൃഗങ്ങൾ കാർഷിക വിളകൾ ഉൾപ്പെടെ നശിപ്പിക്കുന്നതിനാൽ വനപാലകർ ശ്രദ്ധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ടി.കെ.ശിവദാസൻ, എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, വിനു മ്ളാക്കുഴിയിൽ, പി.കെ സോബിൻ, രമ ബാബു എന്നിവർ പ്രസംഗിച്ചു.