പേരാമ്പ്ര: ക്രാഡിൽ മാതൃകയിൽ നവീകരിച്ച ചങ്ങരം വെള്ളിയിലെ കെ. കല്യാണി ടീച്ചർ സ്മാരക മാതൃകാ അംഗൻവാടി പ്രസിഡന്റ് പി.കെ റീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂസഫ് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ കമ്മറ്റിയംഗം വി. വൽസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ വി.പി. രമ, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. റീന, സി.ഡി.എസ് മെമ്പർ സരോജിനി കേളോത്ത്, ഷമീം മുഹമ്മദ്. കെ. വത്സ കുമാർ അയോദ്ധ്യ എന്നിവർ പ്രസംഗിച്ചു. അംഗനവാടി വർക്കർ സതീദേവരാജൻ സ്വാഗതവും, എഡി.എസ് ചെയർപേഴ്സൺ സി. ശാലിനി നന്ദിയും പറഞ്ഞു.