കൊയിലാണ്ടി: കൊവിഡ് വ്യാപനത്തോടെ മേപ്പയൂർ-കൊയിലാണ്ടി റൂട്ടിൽ നിറുത്തി വച്ചിരുന്ന സ്വകാര്യ ബസ് സർവീസുകൾ തിങ്കളാഴ്ച മുതൽ ഭാഗികമായി പുനരാരംഭിക്കും. പലതവണ സർവീസുകൾ പുനരാരംഭിച്ചെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ സർവീസ് നിർത്തുകയായിരുന്നു. റൂട്ടിലെ സാധാരാണ ജനങ്ങളുടെയും സർക്കാർ ജീവനക്കാരുടെയും അഭ്യർത്ഥന മാനിച്ചാണ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ കൊയിലാണ്ടിയിൽ നിന്നും മേപ്പയ്യൂരിൽ നിന്നും രാവിലെ 7.45 മുതൽ അരമണിക്കൂർ ഇടവിട്ട് സർവീസ് ഉണ്ടാകുമെന്ന് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് ഫോറം ഭാരവാഹികളായ പി. സുനിൽകുമാർ, ടി.കെ. ദാസൻ എന്നിവർ അറിയിച്ചു.