അടിമാലി: ജില്ലയിലെ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ, കരിയർ മാസ്റ്റർ, അദ്ധ്യാപകർ എന്നിവർക്കായി വെബിനാർ നടത്തി.കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ ഇടുക്കി യൂണിറ്റിന്റെ അഭിമുഖ്യത്തിലാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് എന്ന വിഷയത്തിൽ വെബിനാർ സങ്കടിപ്പിച്ചത്.പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഉദ്ഘാടനം ചെയ്തു.കുട്ടികളിൽ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണതകളിലേയ്ക്ക് പോകാതെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് എന്ന വിഷയത്തിൽ മനശാസ്ത്ര വിദഗ്ധനായ ഡോ.സജൻ തോമസ് ക്ലാസ്സെടുത്തു. ബിനു .സി നായർ, ഡോ.ലീനരവി ദാസ് ,എ.എം റിയാസ്, ശ്രീജയ കെ.സി എന്നിവർ നേതൃത്വം നൽകി.