കട്ടപ്പന: വോസാർഡിന്റെ നേതൃത്വത്തിൽ കൊവിഡ്19 റെസ്‌പോൺസിബിലിറ്റി പരിപാടിയുടെ ഭാഗമായി 200 ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ വിതരണോദ്ഘാടനം നിർവഹിച്ചു. കട്ടപ്പന പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. എബിൻ ബേബി, പ്രിന്റോ മാത്യു, റെയ്‌സൺ റോയി തുടങ്ങിയവർ പങ്കെടുത്തു.