gandhi

കോട്ടയം : ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കോട്ടയം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. കൊവിഡ് പ്രതിരോധനിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും മാത്രമായിരിക്കും നടത്തുക.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ എം.അഞ്ജന, നഗരസഭാ ചെയർപേഴ്‌സൺ ഡോ.പി.ആർ സോന, കൗൺസിലർമാരായ സാബു പുളിമൂട്ടിൽ, എസ്.ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.