പാലാ. മനുഷ്യന് മറ്റുള്ളവർക്കവേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് രക്ത ദാനമെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. ദേശീയ രക്തദാന ദിനത്തോട് അനുബന്ധിച്ചു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രക്ത ദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമനിക് അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ല ആരോഗ്യ വകുപ്പ്, പാലാ ബ്ലഡ് ഫോറം, പാലാ സ്‌പൈസസ് വാലി ലയൺസ് ക്ലബ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്. നൂറോളം ആളുകൾ രക്തം ദാനം ചെയ്തു. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ വ്യാസ് സുകുമാരൻ, ഡി.വൈ.എസ്.പി സാജു വർഗീസ് എന്നിവർ രക്തദാന സന്ദേശം നൽകി. സെന്റ് തോമസ് സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം കുര്യാക്കോസ് രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൗൺസിലർ മിനി പ്രിൻസ്, ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം, മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, സ്‌കൗട്ട് ആൻഡ് ഗൈഡ് ജില്ലാ ട്രഷറാർ സിബി പി.ജെ , ബേബിച്ചൻ കൂന്താനത്ത്,ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി ബെന്നി മാത്യു ,റ്റി യു ജോബി തോലാനിക്കൽ എന്നിവർ സംസാരിച്ചു.
ചിത്രം: ദേശീയ രക്ത ദാന ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് സ്‌കൂളിൽ നടന്ന രക്തദാന ക്യാമ്പ് മാണി.സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു