
കട്ടപ്പന: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെ നഗരസഭയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ ടെസി ജോർജ്, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി കല്ലൂപ്പുരയിടം, സെക്രട്ടറി മാമ്പള്ളി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.