കട്ടപ്പന: കൃഷിഭവന്റെ നേതൃത്വത്തിൽ അത്യുത്പാദന ശേഷിയുള്ള തെങ്ങിൻതൈകൾ വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു. നൂറുരൂപയുടെ തെങ്ങിൻതൈ 50 ശതമാനം സബ്‌സിഡിയോടെയാണ് നൽകുന്നത്. ഒരാൾക്ക് മൂന്ന് തൈകൾ വരെ വാങ്ങാം. കൃഷി അസിസ്റ്റന്റ് സുരേഷ് കുമാർ നേതൃത്വം നൽകി.