കട്ടപ്പന: വയോജന ദിനത്തിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ മുൻ എം.എൽ.എ തോമസ് ജോസഫ്, അദ്ദേഹത്തിന്റെ ഭാര്യയും മുൻ അദ്ധ്യാപികയുമായ മേരിക്കുട്ടി തോമസ് എന്നിവരെ വീട്ടിലെത്തി ആദരിച്ചു. ഇരുവരെയും പൊന്നാട അണിയിച്ചു. ക്ലബ് പ്രസിഡന്റ് ജോസ് മാത്യു, സെക്രട്ടറി കെ.കെ. സുദീപ്, സന്തോഷ് ദേവസ്യ, കെ.വി. സതീഷ്, ജോസ് കുര്യാക്കോസ്, വിജി ജോസഫ്, ഷെമീർ തുടങ്ങിയവർ നേതൃത്വം നൽകി.