ചിങ്ങവനം: ചിങ്ങവനം ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പ്രമേഹ രോഗികൾക്കുള്ള കിറ്റ് വിതരണം നടന്നു. പ്രിൻസിപ്പൽ അഡ്വൈസർ വി എം മാത്യു കിറ്റ് വിതരണം ചെയ്തു. വൈസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്‌കറിയ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് തോമസ് തോമസ്, സെക്രട്ടറി റെജി സി എബ്രഹാം,അഡ്മിനിസ്‌ട്രേറ്റർ ജോൺ സി മാത്യു, ട്രഷറർ മാത്യു വർഗീസ് എന്നിവർ പങ്കെടുത്തു.