
കുറിച്ചി: സചിവോത്തമപുരം പായിക്കാട്ട് വീട്ടിൽ പരേതനായ പി.എൻ. രാമചന്ദ്രൻ പിള്ളയുടെ (മുൻ അദ്ധ്യാപകൻ) ഭാര്യ. സരസ്വതിയമ്മ (94) നിര്യാതയായി. കുറിച്ചി തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പി.ആർ. വിജയൻപിള്ള (അമ്പാടി സ്റ്റോഴ്‌സ് കുറിച്ചി), പി.ആർ. ബാലകൃഷണപിള്ള (ടെസിൽ ചിങ്ങവനം), പി.ആർ. ഗോപാലകൃഷണപിള്ള (മുൻ ഡെപ്യൂട്ടി ഡയറക്ടർ ഇൻഷ്വറൻസ്). മരുമക്കൾ: ഡി.തങ്കമണി (ബി.എസ്.എൻ.എൽ. തിരുവല്ല), വി.എസ്. ശശികലകുമാരി, ഡോ.ബി.ആർ. മിനി (പ്രൊഫസർ ഹോമിയോ മെഡിക്കൽ കോളേജ് കോട്ടയം). സംസ്കാരം നടത്തി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.