ഈരാറ്റുപേട്ട:സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പി.സി ജോർജ്ജ് എം.എൽ.എയും കുടുംബവും ക്വാറന്റൈനിൽ. പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ എം.എൽ.എയുടെ മറ്റ് സ്റ്റാഫുകളും നിരീക്ഷണത്തിലാണ്. എം.എൽ.എയുടെ സ്വവസതിയിലും ഓഫീസിലും പൊതുജനങ്ങൾ സന്ദർശനം ഒഴിവാക്കണമെന്ന് ഷോൺ ജോർജ്ജ് അറിയിച്ചു.