വാഴപ്പള്ളി: സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ഗാന്ധിജി അനുസമരണവും സർവമത പ്രാർത്ഥനയും ഇന്ന് മൂന്നിന് നടക്കും. പ്രിൻസിപ്പൽ സി ടിസാ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും. വി.ജെ ലാലി ഗാന്ധിജി അനുസ്മരണ പ്രസംഗം നടത്തും. കോഓർഡിനേറ്റർമാരായ സി. എലൈസ് കുന്നത്ത്, റോസ് മേരി സേവ്യർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.