
അടിമാലി: ഗാന്ധിജയന്തിയോടനുബന്ധിച്ച് പൊതുവഴിയോരം വെട്ടിതെളിച്ച് സ്ത്രീ കൂട്ടായ്മ.അടിമാലി അപ്‌സരകുന്ന് റോഡ് വശമാണ് തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരുമായ സ്ത്രീകൾ ചേർന്ന് വൃത്തിയാക്കിയത്.പഞ്ചായത്തിലെ എട്ടാം വാർഡിലുൾപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ശുചീകരണപ്രവർത്തനത്തിൽ പങ്ക് ചേർന്നു.വത്സ ജോയി,അജിതാ മധുസൂധനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവനപ്രവർത്തികൾ നടന്നത്.റോഡിന്റെ ഇരുവശത്തും കാട് വളർന്ന് നിന്നിരുന്നത് കാൽനടയാത്രക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.